പാരിപ്പള്ളി: കിഴക്കേനല കിഴക്ക് ശ്രീമഹാദേവ എൻഎസ്എസ് കരയോഗ പൊതുയോഗം ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. ഐ. ശ്രീനാഗേഷ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പാരിപ്പള്ളി വിനോദ് അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി കെ. അനിൽകുമാർ പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
താലൂക്ക് ഭരണസമിതി അംഗം ജയചന്ദ്രൻ കിഴക്കനേല, യൂണിയൻ സെക്രട്ടറി പി. എം. പ്രകാശ്, കരയോഗം ഭാരവാഹികളായ മധുസൂദനൻ, പ്രസന്നകുമാർ, ജയചന്ദ്ര ബാബു, ജി. ആർ .നായർ, ത്രികത്തൻ, എസ് .എസ് . വിഷ്ണു, മിനി കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. കരയോഗ മന്ദിരത്തിന് വസ്തു സൗജന്യമായി നൽകിയ തുളസി നിവാസിൽ വിലാസിനി അമ്മയെ യൂണിയൻ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു.